കൊച്ചി: കൊച്ചിയെ പുകയില വിമുക്ത നഗരമാക്കാനുള്ള കര്‍മപദ്ധതിയുമായി കൊച്ചി കോര്‍പറേഷന്‍. ഡിവിഷന്‍ തലത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് പുകയില വിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ലക്ഷ്യത്തിലെത്താനുള്ള കര്‍മപദ്ധതിക്കാണ് മേയറുടെ നേതൃത്വത്തില്‍ തുടക്കമിടുന്നത്. 2019 ലേക്ക് പ്രവേശിക്കുമ്പോള്‍ പുകയില ഉപഭോഗം അഞ്ചു ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് ലോക പുകയില വിരുദ്ധദിനാചരണത്തില്‍ തുടക്കം കുറിക്കുമെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.
ദീര്‍ഘകാലാടിസ്ഥാനത്തിലാണു പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ഡിവിഷനുകളിലും രൂപീകരിക്കുന്ന ടാസ്‌ക് ഫോഴ്‌സിന് അതാത് കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കും. പോലീസ്, എക്‌സൈസ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണവും പദ്ധതിക്ക് ഉറപ്പാക്കിയിട്ടുണ്ട്. പുകയില ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കുക, പുകവലി നിരോധിത നിയമം കര്‍ശനമായി നടപ്പാക്കുക, യുവാക്കളെയും കുട്ടികളെയും പുകയില ഉപയോഗത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സ്‌കൂള്‍, കോളജ് തലങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, കുടുംബശ്രീയുടെ നേതൃത്വത്തില്‍ പുകയില രഹിതഭവനങ്ങള്‍ എന്ന ആശയം നടപ്പാക്കുക തുടങ്ങിയ ചുമതലകളാണ് ടാസ്‌ക് ഫോഴ്‌സിന്.
പുകയിലഉപയോഗം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ക്ലിനിക്കുകള്‍ നഗരാരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു. പുകയിലയുടെ ഉപയോഗം അമിതമായി കണ്ടുവരുന്ന ഇതര സംസ്ഥാനക്കാര്‍ക്കിടയില്‍ അവരുടെ മാതൃഭാഷയില്‍ ബോധവത്കരണം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. പുകയിലയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്ന സംഘടനകളെകൂടി ചേര്‍ത്ത് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ചികിത്സതേടിയെത്തുന്ന രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധന കണക്കിലെടുത്ത് ആശുപത്രിയുടെ പ്രവര്‍ത്തന സമയം രാവിലെ 8.30 മുതല്‍ വൈകുന്നേരം 4.30 വരെ ദീര്‍ഘിപ്പിച്ചു. പരിശോധനാ സമയം ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം നാലു വരെയായിരിക്കും.
ശനിയാഴ്ചകളില്‍ രാവിലെ ഒന്പതു മുതല്‍ ഉച്ചകഴിഞ്ഞ് ...
കൊച്ചി: പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് കൊച്ചി സിറ്റി പോലീസ് നടപ്പാക്കുന്നത്. സുരക്ഷിതമായ ഒരു അധ്യയന വര്‍ഷം ഉറപ്പു വരുത്തണമെന്നും താഴെ പറയുന്ന നിര്‍ദേശങ്ങള്‍ രക്ഷകര്‍ത്താക്കളും പൊതുജനങ്ങളും സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ജീവനക്കാരും കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ബസുകള്‍, സ്വകാര്യ ടാ...
നെടുമ്പാശ്ശേരി: ടോറസ് അടക്കമുള്ള വാഹനങ്ങളില്‍ നിന്ന് ബാറ്ററിയും, ഇന്ധനവും മോഷ്ടിക്കുന്ന ആറംഗ സംഘത്തെ ചെങ്ങമനാട് പൊലീസ് നാടകീയമായി പിടികൂടി. ഫ്രീക്കന്‍ വേഷത്തില്‍ ബൈക്കുകളിലും, കാറുകളിലും കറങ്ങി അര്‍ധരാത്രിക്ക് ശേഷമായിരുന്നു മോഷണം നടത്തിയിരുന്നത്. മോഷ്ടിക്കുന്ന പണമുപയോഗിച്ച് ആര്‍ഭാട ജീവിതം നയിച്ചിരുന്ന പ്രതികള്‍ സംഘാംഗങ്ങളില്‍ ചിലരുടെ വാടക വീട്ടില്‍ കേ...
കൊച്ചി: സോളാര്‍ വൈദ്യുതി ഉത്പാദിപ്പിച്ച് കെ എസ് ഇ ബി ക്ക് നല്‍കി പണം നേടാന്‍ ഒരുങ്ങുകയാണ് ടൂറിസം വകുപ്പ്. വൈവിധ്യവത്ക്കരണത്തിലൂടെ പണം നേടാനുള്ള വഴികളുടെ ഭാഗമായിട്ടാംണ് പുത്തന്‍ വ്യവസായ സംരഭത്തിലേക്ക് കോര്‍പ്പറേഷന്‍ നീങ്ങുന്നത്. ക്രിന്‍ഫ്രായുമായി സഹകരിച്ചായിരിക്കും പുതിയ സംരഭം.
വര്‍ഷം 8.5 കോടിരൂപയുടെ വൈദ്യുതിയാണ് ആവശ്യം അത് നേടിയെടുക്കുന്നതിനുവേണ്ടിയാണ...
അങ്കമാലി: എം സി റോഡില്‍ ഏറെ ഗതാഗതക്കുരുക്കുള്ള കാലടി ടൗണിലെ ട്രാഫിക് പരിഷ്‌ക്കാരങ്ങള്‍ക്ക് ഇന്ന് തുടക്കം. വര്‍ഷങ്ങളായി ഗതാഗത കുരുക്കില്‍ നട്ടം തിരിയുന്ന ടൗണില്‍ എത്തുന്ന യാത്രക്കാര്‍ മണിക്കൂറോളം അനുങ്ങുവാന്‍ പോലും പറ്റാതെ കിടക്കേണ്ടി വന്നിട്ടുണ്ട. അപകടത്തില്‍ പെട്ട് പരിക്കേറ്റവരും മറ്റ് ഗുരുതരമായ അസുഖങ്ങള്‍ മൂലവും ആശുപത്രിയില്‍ പോകുന്നവരും വിമാനതാ...
മൂവാറ്റുപുഴ: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും റെഡ്‌ക്രോസിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ചടങ്ങില്‍ അപേക്ഷ നല്‍കിയവര്‍ക്കുള്ള നിരാമയ ഇന്‍ഷ്വറന്‍സ് കാര്‍ഡ് വിതരണം രണ്ടിന് നടക്കും. രാവിലെ ഒന്‍പതിന് ടൗണ്‍ഹാളില്‍ ഹൈക്കോടതി ജസ്റ്റീസ് സി.കെ. അബ്ദുള്‍ റഹിം ഉദ്ഘാടനം ചെയ്യും.അഡീഷണല്‍ ജില്ലാ ജഡ്ജി കെ.എന്‍.പ്രഭാകരന്‍ അധ്യക്ഷത വഹിക്കും.
ഓട്ടിസം, സ...
ആലുവ: കുഴപ്പക്കാരനായ കണക്കിനെ കൈപ്പിടിയിലാക്കാന്‍ അധ്യാപകരും മാതാപിതാക്കളും ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ പഠനോപകരണങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഈ വിദ്യാഭ്യാസ വര്‍ഷം മുതല്‍ കൂട്ടിനായെത്തും. ആലുവ ഉപവിദ്യാഭ്യാസ ജില്ലയിലെ 28 എല്‍പി വിദ്യാലയങ്ങളിലാണ് കണക്ക് പഠനം ലളിതമാക്കാന്‍ പഠന സഹായികളടങ്ങുന്ന ഗണിത ലാബ് ഒരുങ്ങുന്നത്.
ആലുവ ബിആര്‍സിയുടെ കീഴില്‍ വിവിധ സ...
നെടുമ്പാശേരി: അത്താണി-എളവൂര്‍ റോഡിലെ ഏറ്റവും കൂടുതല്‍ മാലിന്യം തള്ളുന്ന മധുരപ്പുറം പാലത്തിലും പരിസരത്തും മാലിന്യ നിര്‍മാര്‍ജനത്തിന് വൈഎംസിഎ പുളിയനം യൂണിറ്റ് സൗകര്യമൊരുക്കുന്നു. ഇതിന്റെ ആദ്യപടിയായി ഈ ഭാഗത്ത് മാലിന്യനിക്ഷേപം നടത്തുന്നവരെ കണ്ടുപിടിക്കാന്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും.
റോഡിനിരുവശവും കാലങ്ങളായി നിക്ഷേപിച്ചിരുന്ന മാംസാവശിഷ്ടങ്ങള്‍ ഉള്&zw...
കൊച്ചി: പുതിയ അധ്യയനവര്‍ഷത്തിനു നാളെ തുടക്കംകുറിക്കുമ്പോള്‍ പുതുപ്രതീക്ഷകളുമായി കുരുന്നുകള്‍ സ്‌കൂളിലേക്ക്. അടുത്ത ക്ലാസിലേക്ക് പ്രവേശനം നേടി രണ്ടു മാസം പിരിഞ്ഞിരുന്ന കൂട്ടുകാരോട് പങ്കുവയ്ക്കാന്‍ ഒത്തിരി അവധിക്കാല വിശേഷങ്ങളുമായാവും വിദ്യാര്‍ഥികള്‍ എത്തുക. എന്നാല്‍ മാതാപിതാക്കളുടെ കൈ പിടിച്ച് കൗതുകത്തോടെ സ്‌കൂള്‍ മുറ്റത്തേക്ക് കടന്നുവരുന്ന നവാഗതരാ...