അങ്കമാലി : അങ്കമാലി പട്ടണത്തിൽ നാടോടികൾ നാട്ടുകാർക്കും പോലീസിനും തലവേദനയാകുന്നു. അലഞ്ഞ് തിരിഞ്ഞ് മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് നടക്കുന്ന ഇവർ നാട്ടുകാർക്കും യാത്രക്കാർക്കും പോലീസ് കാർക്കും ഒരുപോലെ പ്രശ്നനങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഭിക്ഷയാടനം ഉൾപ്പടെയുള്ളവയിൽ സജീവമായിട്ടുള്ള ഇവർ കിട്ടുന്ന പണം മദ്യത്തിനും മയക്കുമരുന്നും ചെലവഴിക്കുന്നതാണ് പോലീസുകാർക്കും നാട്ടുകാർക്കും ശല്യമാകുന്നത്. മോഷണവും പിടിച്ചുപറിയും ഉൾപ്പടെ നടത്തിയിരുന്ന നാടോടികൾ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ കൊലപാതകം വരെ ചെയ്യുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ഇത് നാട്ടുകാരെയും അങ്കമാലിയിൽ എത്തുന്ന യാത്രക്കാരെയും ഒരു പോലെ ഭീതിയിൽ ആക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന നാടോടികൾ വൈകുന്നേരങ്ങളിൽ അങ്കമാലി കെ എസ് ആർ ടി സി ബസ് സ്റ്റാന്റിലാണ് പ്രധാനമായും തങ്ങുന്നത്. അല്ലങ്കിൽ കടകളുടെ വരാന്തകളിലാണ് തങ്ങുന്നത്.
സ്റ്റാന്റിൽ തങ്ങുന്ന നാടോടികളുടെ ശല്യം മൂലം കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാർ വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ദേശീയ പാതയോരത്ത് ഏറെ തിരക്കേറിയ അങ്കമാലി പോലീസ് സ്റ്റേഷനു സമീപം രണ്ട് മാസം മുൻപ് കടയുടെ മുൻപിൽ ഉറങ്ങിയിരുന്ന വൃദ്ധൻ കല്ലിനടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ചാലക്കുടി കുറ്റിച്ചിറ കാരാപ്പാടം ചാലപറമ്പൻ ജനാരദ്ദനൻ മകൻ സത്യൻ തലക്കടിയേറ്റ് കൊലപ്പെട്ടിട്ട് രണ്ട് മാസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്തുവാൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പുമ്പോഴാണ് മൂന്ന് മാസം പ്രയുള്ള കുഞ്ഞിനെ പോലീസ് സ്റ്റേഷനിലെ പൊലീസ് സർക്കിൾ ഓഫീസ് കാര്യാലയത്തോട് ചേർന്ന് കാട് പിടിച്ച് കിടക്കുന്ന സ്ഥലത്ത് കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ മാർച്ച് പതിനൊന്നിന് പുലർച്ചെയാണ് സത്യനെ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. റോഡിൽ നിന്ന് ഇളക്കിയെടുത്ത കല്ല് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും ഇതുവരെ ഇതിന്റെ പ്രതികളെ കണ്ടെത്തുവാൻ പോലീസിന് കഴിഞ്ഞിട്ടില്ല. അന്ന് മരിച്ച സത്യനും സുഹൃത്തുക്കളും തമ്മിൽ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിനുള്ളിൽ തലേദിവസം തർക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈര്യാഗമാണ് കൊലപാതകത്തിന് കാരണമായിട്ടുള്ളതെന്നാണ് പോലീസ് നിഗമനം ഇതിന്റെ അന്വേഷഷണം നടക്കുന്നതിനിടെയാണ് നാടിനെ ഞ്ഞെടുക്കിയ മറ്റൊരു കൊലപാതകം നടന്നത്.
' മൂന്ന് മാസം പ്രായം ആൺകുഞ്ഞിനെ പോലീസ് സ്റ്റേഷന്റെ പിറക് വശത്ത് പറകുളം റോഡിനോട് ചേർന്ന് കിടക്കുന്ന ഭാഗത്ത് ഭർത്താവ് കൊന്ന് കുഴിച്ചിട്ടതായി തമിഴ്നാട് സ്വദേശിനിയായ സുധഎന്ന നടോടി സ്ത്രി പരാതിയുമായി എത്തിയപ്പോഴാണ് കൊല നടത്തി മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെ പോലീസ് സ്റ്റേഷൻ വളപ്പിൽ കുഴിച്ചിട്ട സംഭവം പുറലോകം അറിയുന്നത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കൊലപാതകം നടത്തിയതെന്നും തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനു വേണ്ടിയാണ് ആളൊഴിഞ്ഞ ഈ ഭാഗത്ത് മൃതദേഹം കുഴിച്ചിട്ടതെന്നും കുട്ടിയുടെ മാതാവ് സുധ പോലീസിനോട് പറഞ്ഞു. കുട്ടിയുടെ മാതാവായ സുധ നൽകിയ പരാതിയെ തുടർന്ന് ഭർത്താവ് എന്ന് പറയപ്പെടുന്ന പാലക്കാട് സ്വദേശി മണികണ്ഠനെ അങ്കമാലി പോലിസ് കസ്റ്റഡിയിലെടുത്തു. എന്നാൽ മുലപാൽ കുടിക്കുന്നതിനിടെ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പോലീസ് കസ്റ്റഡിയിലായ മണികണoൻ പോലീസിനോട് പറഞ്ഞത്. ഇരുവരും പോലീസിനോട് പറഞ്ഞ കഥ പൂർണ്ണമായും പോലീസ് മുഖവിലയ്ക്കിടുത്തിട്ടില്ല. പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ ഇരുവരും നല്ല മദ്യലഹരിയിലായിരുന്നു അതുകൊണ്ട് ഇരുവരും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പോലീസിനോട് പറയുന്നത്.
ഇത് സംഭവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അറിയുന്നതിന് പോലീസിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. എസ്.പി രാഹുൽ ആർ നായർ സ്ഥലത്ത് എത്തി പരിശോധന ടത്തി. കൂടാതെ ഫോറൻസിഗ് ഫിങ്കർ പ്രിന്റ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരും സ്ഥലത്ത് എത്തി പരിശോധന നടത്തി ആർ ഡി ഒ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം പുറത്തെടുത്ത്. മൃതദേഹം അങ്കമാലി ഗവൺമേന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടം നടത്തിയതിനു ശേഷം മാത്രമെ മരണകാരണം കണ്ടെത്താനാകുവെന്ന് പോലീസ് വ്യക്തമാക്കി. മരണമടഞ്ഞ കുഞ്ഞിന്റെ അമ്മ സുധയും ഭർത്താവ് എന്ന് പറയപ്പെടുന്ന മണികണ്ഠനും മുഴുവൻ സമയവും മദ്യലഹരിയിൽ നടക്കുന്നവരാണ്. ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടാകുന്നതും സ്ഥിരമാണ്,കുറച്ച് നാളുകളിലായി പോലീസ് സ്റ്റേഷൻ , കെ എസ് ആർ ടി സി ബസ് സ്റ്റാന്റ് തുടങ്ങിയ പരിസര പ്രദേശങ്ങളിലാണ് ഇവർ താമസിക്കുന്നത് ഇത്തരത്തിൽ തർക്കം ഉണ്ടായതിനെ തുടർന്നാണോ കുഞ്ഞ് മരണമടഞ്ഞതെന്നും പോലീസ് സംശയിക്കുന്നുണ്ട്
പറവൂർ: കരുതൽ സ്പർശമൊരുക്കാൻ കനിവ്. പാലിയേറ്റീവ് കെയർ സെന്റർ ചേന്ദമംഗലം പാലിയം നടക്ക് സമീപം ഇന്ന് പ്രവർത്തനം തുടങ്ങും . വൈകിട്ട് അഞ്ചിന് വി ഡി സതീശൻ എംഎൽഎ ‘കനിവ്’ സെന്റർ ഉദ്ഘാടനംചെയ്യും. എസ് ശർമ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. പറവൂർ നഗരസഭ, ചിറ്റാറ്റുകര, ചേന്ദമംഗലം, വടക്കേക്കര, ഏഴിക്കര കേന്ദ്രീകരിച്ച് ഗൃഹകേന്ദ്രീകൃത സാന്ത്വന പരിചരണത്തിനുള്ള കേന്ദ്...
നെടുമ്പാശ്ശേരി : തുരുത്തിശ്ശേരി പറവട്ടിൽ കുര്യാക്കോസ് ഭാര്യ മേരി (84) നിര്യാതയായി സംസ്ക്കാരം 27 ന് ഉച്ചതിരിഞ്ഞ് രണ്ടിന് അകപറമ്പ് മോർ അഫ്രോത്ത് കത്തീഡ്രൽ വലിയപള്ളിയിൽ പരേത മേയ്ക്കാട് പാറയിൽ കുടുംബാഗമാണ് മക്കൾ ഡോക്ടർ അനിൽ , ബിന്ദു മരുമക്കൾ അനിത
അങ്കമാലി : താബോർ പറമ്പയം (വിജോപുരം) പാലാട്ടിവറിയത് ഭാര്യ റോസ (92) നിര്യാതയായി സംസ്ക്കാരം 27 ന് രാവിലെ 10.30 ന് പറമ്പയം സെന്റ് ജോസഫ്സ് ദേവാലയത്തിൽ പരേത കോടാലി കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ് മക്കൾ ദേവസിക്കുട്ടി , ആന്റണി , ലിസി , ഡേവീസ് , ഡെയ്സി , സോഫി മരുമക്കൾ : ബേബി , ലിസി , പൗളി , ജോസ് , തോമസ് , ജെയിംസ്
അങ്കമാലി : അങ്കമാലി ബസിലിക്ക നഗർ പള്ളിപ്പാട്ട് പൈലി ഭാര്യ ഏല്യാ (90) നിര്യാതയായി സംസ്ക്കാരം 27 ന് ഉച്ചതിരിഞ്ഞ് 3 ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക പള്ളിയിൽ പരേത അങ്കമാലി മഠത്തികുടി കുടുംബാംഗമാണ് മക്കൾ ബേബി , മേരി , വത്സ , മോളി , വിജി , മാർട്ടിൻ , ബാബു ത്രേസാമ്മ മരുമക്കൾ : എടവനക്കാട്ക്ലീറ്റസ് , ഗോതരുത്ത് ക്ലീറ്റസ് , സിജി , പൗലോസ് , ദേവസിക്കുട്ടി , ഫ്രാൻസിസ് , ചാക്കോച്ചൻ
കോലഞ്ചേരി: മൂവാറ്റുപുഴ മുൻ എം.എൽ.എ കോലഞ്ചേരി എളൂർ കൊഴുമറ്റത്തിൽ ഡോ. എ.വി. ഐസക് (94) നിര്യാതനായി. മൃതദേഹം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമുതൽ നാലുവരെ മൂവാറ്റുപുഴയിൽ പൊതുദർശനത്തിന് ശേഷം കോലഞ്ചേരിയിലെ വസതിയിലെത്തിക്കും. സംസ്‌കാരം 30ന് ഉച്ചയ്ക്ക് 12ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ. ആലുവ യു.സി കോളേജ്, മദ്രാസ് ക്രിസ്ത്യൻ ക...
നോർത്ത് പറവൂർ: പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുര മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപ ശ്രീജിത്തിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ എത്തി. ഇതിന്റെ രേഖകൾ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ ശ്രീജിത്തിന്റെ വസതിയിലെത്തി കൈമാറി. ത്രിപുര മുഖ്യമന്ത്രി ലൈ...
കളമശേരി: അംഗപരിമിത സൗഹൃദമാകാനൊരുങ്ങി ജനമൈത്രി പോലീസ് സ്റ്റേഷൻ. ഇതിന്റെ ഭാഗമായി ഉള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. സ്റ്റേഷന്റെ പ്രവേശകവാടത്തിൽ അംഗപരിമിതർക്ക് ആയാസരഹിതമായി കയറാവുന്ന രീതിയിലുള്ള നിർമാണങ്ങൾ ഏതാണ്ട് പൂർത്തിയായി. ഈ മാസത്തോടു കൂടി അതിന്റെ പണികൾ പൂർത്തികരിക്കാൻ ...
നോർത്ത് പറവൂർ: പറവൂത്തറ ഈരയിൽ ദാസനെ കൊലപ്പെടുത്തിയ പ്രതി വാണിയക്കാട് ചെങ്ങര വീട്ടിൽ രാജേഷ് അന്വേഷണത്തിനോട് സഹകരിക്കുന്നില്ല . കൊല്ലപ്പെട്ട ദാസനും കൊലക്കേസിൽ അറസ്റ്റിലായ രാഗേഷിന്റെ ഭാര്യയും തമ്മിലുള്ള ബന്ധം അറിഞ്ഞതാണ് കൊലയിലേക്ക് നയിച്ചതെന്ന് നേരത്തെ തന്നെ തെളിഞ്ഞിരുന്നു. താൻ കഴുത്തിന് പിടിച്ച് ഞെരിച്ചതോടെ ദാസൻ ബോധരഹിതനായിയെന്നും തുടർന്ന് വെള്ളത്തിൽ ഉപേക...
പെരുമ്പാവൂർ: പെരിയാർവാലി ആലുവ ബ്രാഞ്ച് കനാലിലേക്കു മരം മറിഞ്ഞതു നീക്കം ചെയ്യാത്തതിനാൽ മാലിന്യം കെട്ടിക്കിടക്കുന്നത് നാട്ടുകാർക്ക് തലവേദനയാകുന്നു. രണ്ടാഴ്ച മുൻപ് മറിഞ്ഞ മരം വെട്ടിമാറ്റാൻ പെരിയാർവാലി അധികൃതർ തയാറായിട്ടില്ലെന്നാണ് പരാതി. വ്യാപാര സ്ഥാപനങ്ങളും വീടുകളുമുള്ള സ്ഥലത്താണ് മാലിന്യം കൂടിക്കിടക്കുന്നത്.ഇതുകാരണം ദുർഗന്ധവും,കൊതുകുകളും പ്രദേശത്ത് വർധിച്...