കാലടി: പ്രളയം കഴിഞ്ഞു നാളുകളേറെയായിട്ടും കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ മുതലക്കടവിനോട് അധികൃതരുടെ അവഗണന. ഏറെ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രത്തിലെ പ്രധാന ആകർഷങ്ങളിൽ ഒന്നായ കടവ് പ്രളയകാലത്ത് വെള്ളത്തിൽ മുങ്ങിയിരുന്നു. പ്രളയം കഴിഞ്ഞതോടെ ചെളിയും മണ്ണും അഴുക്കും നിറഞ്ഞു അകെ ശോചനീയമായ അവസ്ഥയിലാണ് കടവ്. ഈ കടവിലെ ചെളി നീക്കം ചെയ്യാൻ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്. പുഴയിലേക്ക് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഭക്തജങ്ങൾ. വൻതോതിലാണ് ചെളി അടിഞ്ഞുകൂടിയിട്ടുണ്ട് .
ശങ്കരാചാര്യരുടെ സന്യാസ ജീവിതത്തിന് കാരണമായ കടവാണിത് എന്നാണ് ഐതിഹ്യം.ശങ്കരാചര്യരെ മുതല പിടിച്ചത് ഇവിടെയാണ്. . നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തുന്നത്. പലരും ഈ കടവിലും വരും.എന്നാൽ കടവിന്‍റെ അവസ്ഥ കണ്ട് ഭക്തജനങ്ങൾ മടങ്ങി പോവുകയാണ്.ജെസിബി ഉപയോഗിച്ചു വേണം ചെളി നീക്കം ചെയ്യുവാൻ. ജനപ്രതിനിധികൾ ആരും ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്ന് ഭക്തജനങ്ങൾ പറയുന്നു. ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ നടപടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാരും ഭക്തജങ്ങളും
കാലടി: വനിത പോലീസ് ഉദ്യോഗസ്ഥക്ക് നേരെ അപമര്യാദയായി പെരുമാറിയ കേസിൽ പ്രതികൾ അറസ്റ്റിൽ. വനിത പോലീസ് ഉദ്യോഗസ്ഥയുടെ ജോലി തടസപ്പെടുത്തിയതിന് രണ്ട് പേരെ കാലടി പോലീസ് അറസ്റ്റ് ചെയ്തു.ചെങ്ങൽ സ്വദേശികളായ പാറപ്പുറത്ത് കുടി വീട്ടിൽ അഖിലേഷ്,പയ്യപ്പിളളി അഖിൽ എന്നിവരാണ് അറസ്റ്റിലായത്.അഖിലേഷിനെ റിമാന്റ് ചെയ്തു.ഞായറാഴ്ച്ച രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്.കാലടി ജംഗ്ഷനിൽ ഗത...
നെടുമ്പാശ്ശേരി: ദേശീയപാതയിലെ അങ്കമാലി , ആലുവ റോഡിൽ പറമ്പും കോട്ടായി ഭാഗത്തെയുടേൺ വീണ്ടും അപകട മേഖലയായി മാറുന്നു . ഇന്ന് രാവിലെ അത്താണിഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ യു ടേൺ തിരിഞ്ഞു വന്ന കാർ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു.ദേശീയ പാതയിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങൾ ചീറിപ്പായുന്ന ഭാഗമാണ് കോട്ടായി പ്രദേശം . ഇവിടെ ശാസ്ത്രീയമല്ലാതെ യുടേൺ നിർമ്മിച്ചതാണ് ...
കാലടി: പ്രളയാനന്തരം കാലടി പട്ടണത്തിലും പരിസര പ്രദേശങ്ങളിലും മാലിന്യ കുമ്പാരം കുന്നു കൂടുന്നു. ഇത് ഈ പരിസരത്ത് താമസിക്കുന്നവർക്കും കച്ചവടം നടത്തുന്നവർക്കും മാറാരോഗം ഉണ്ടാകുന്നതിന് കാരണമാകും എന്നാണ് വിലയിരുത്തൽ . കൂടാതെ ശബിരിമല ദർശന തീർത്ഥാടന കാലത്ത് കാലടിയിൽ എത്തുന്ന തീർത്ഥാടകർക്ക് ഏറേ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനും കാരണമാകും. കാലടി പഞ്ചായത്ത് ഓഫിസിനു പിറകി...
കാലടി: പ്രളയാന്തരം വെള്ളവും ചെളിയും മലിന്യങ്ങളും കുന്നുകൂടിയ കാലടിയിലും പരിസര പ്രദേശങ്ങളിലും മാറാരോഗങ്ങളും മറ്റും പടർന്ന് പിടിക്കാതിരിക്കുന്നതിന് ഒരു പറ്റം ഡോക്ടർമാർ ആതുര സേവനരംഗത്ത് നടത്തുന്ന പ്രവർത്തനങ്ങൾ പുതിയ മാതൃകയാവുകയാണ്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് ഡോക്ടർമാരുടെ ഈ കൂട്ടായ്മ ഏറെ ഗുണകരമാകുന്നത്. പ്രള...
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മലയാളി യാത്രക്കാരനിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 14 ലക്ഷം രൂപയുടെ യു.എസ് ഡോളർ കസ്റ്റംസ് അധികൃതർ പിടികൂടി. കഴിഞ്ഞ ആറ് മാസത്തിനിടിയിൽ മൂന്നാമത്തെ വലിയ കേസാണ് കസ്റ്റംസ് പിടികൂടുന്നത് ഇന്നലെ രാത്രി 12 മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും മലേഷ്യ കോലാലംപൂരിലേക്ക് പോയ എയർ ഏഷ്യ വിമാനത്തിൽ യാത്ര ചെയ്യാനെത്...
ആലുവ: ഡ്രൈവറെ ക്രൂരമായി മർദിച്ച് കാർ തട്ടിയെടുത്ത രണ്ടംഗസംഘത്തെ തിരിച്ചറിഞ്ഞിട്ടും പ്രതികളെ പിടികൂടുവാൻ കഴിയാതെ പോലീസ് കുഴയുന്നു കഴിഞ്ഞ ദിവസം വൈക്കത്ത് എത്തിയ പ്രതികൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത് പോലീസിന് തലവേദനയായിരിക്കുകയാണ്. ഇവർ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടെന്നാണ് പോലീസിന് രഹസ്യ വിവരം ലഭിച്ചിരിക്കുന്നത് . പ്രതികളെ തിരിച്ചറിഞ്...
കാലടി : അങ്കമാലി നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിൽ ഒന്നായ കാലടി മലയാറ്റൂർ റോഡിൽ കാലടി പൊലീസ് സ്റ്റേഷനു മുൻപിലെ ജംക്ഷനിലെ തകർന്നുകിടക്കുന്ന റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരാഹാരമാകുന്നു. ദിനംപ്രതി ടോറസ് ,ടിപ്പർ ലോറികൾ ഉൾപ്പടെ നിരവധി വാഹനങ്ങളും സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി കാൽനടയാത്രക്കാരും കുന്ന പോകുന്ന റോഡുകളിൽ നിലനിൽക്കുന്ന കുഴികളും മറ്റും കാരണമായി. ...
കാലടി: കാലടിയിൽ വൻ നിരോധിത പുകയില വേട്ട.നൂറുകിലോ നിരോധിത പുകയില എക്‌സൈസ് സംഘം പിടികൂടി. എക്‌സൈസിസ് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നത്തിയ പരിശോധനയിൽ കാലടി ജംഗ്ഷനിൽ നിന്നുമാണ് പുകയിലയും ആയി 3 ഇതരസംസ്ഥാന തൊഴിലാളികളിൽ പിടിയിലാകുന്നത്.അസം സ്വദേശികളായ റഫീക്ക് അലി നൂർജമാൽ. റഷീദ് എന്നിവരാണ് പിടിയിലായത്,ബാംഗ്ലൂരിൽ നിന്നുമാണ് ഇവർ പുകയില കൊണ്ടുവന്നത്.
അങ്കമാലി റെയിൽവേ സ...
നെടുമ്പാശേരി: എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നയാളെ പിടികൂടി. കോതമംഗലം പരീക്കണ്ണിയിൽ കള്ളൻ മമ്മദ് എന്ന് വിളിക്കുന്ന മുഹമ്മദ് ബാപ്പു (63)നെയാണ് നെടുമ്പാശേരി പൊലീസിന്റെപിടികൂടിയത്.ആരാധനാലയങ്ങളും നേർച്ച പെട്ടികളും കുത്തിതുറന്നു വിളക്കുകൾ, പണം തുടങ്ങിയ സാധനങ്ങൾ മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി.ചെങ്ങമനാട് പുറയാർ ശ...