പെരുമ്പാവൂർ: തട്ടിപ്പ് പതിവാക്കിയ വിരുതൻ ഒടുവിൽ പെരുമ്പാവൂർ പോലീസിന്റെ വലയിൽ കുരുങ്ങി. സ്ക്രാപ് ബിസിനസിലൂടെ ലക്ഷങ്ങളുടെ ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നുമായി മൂന്നരക്കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതി ആണ് പിടിയിലായത്. പെരുമ്പാവൂർ ഏഴിപ്രത്ത് വാടകക്കു താമസിക്കുന്ന കാരോത്തു കുഴി വീട്ടിൽ അബ്ദുൾ ജബ്ബാർ (49)ആണ് തൃക്കാക്കരയിൽ വച്ച് പോലീസ് ...
പെരുമ്പാവൂർ: ചിറയിൽ കുളിക്കാനിറങ്ങിയ രണ്ട് സുഹൃത്തുക്കൾ മുങ്ങിമരിച്ചു. പട്ടിമറ്റം കുമ്മനോട് പി. പി റോഡിലെ പഴം ചിറയിലാണ് രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചത്. അറയ്ക്കപ്പടി ജയ ഭാരത് കോളേജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ രാജാക്കാട് എൻ.ആർ സിറ്റി കല്ലംപിള്ളിൽ ഗോകുൽ ഗോപി (19), തൃശ്ശൂർ മണലൂർ കൊല്ലന്നൂർ കുറ്റൂക്കാരൻ ബ്‌ളെസ്സൻ ജോസ് (20) എന്നിവരാണ് മരിച്ചത്...
പെരുമ്പാവൂർ: ഇരിങ്ങോൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് പള്ളുരുത്തി എം.എൽ.എ. ജോൺ ഫെർണാണ്ടസിന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് പുതിയ വാഹനം ലഭിച്ചു. വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ജോൺ ഫെർണാണ്ടസ് എം.എൽ.എ. നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് സി.എം. സുൾഫിക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടെൽക് ചെയർമാൻ എൻ.സി. മോഹനൻ, നഗരസഭാ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ, പ്രിൻസിപ്പൽ ഡോ. ജ്യോതിമോൾ, പ്രധാനാധ്യാ...
പെരുമ്പാവൂർ: വല്ലത്ത് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. ചെന്താര സി.എസ്. ഹസന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. സംരക്ഷണഭിത്തി ഉൾപ്പെടെ കിണറിലേക്ക് ഇടിഞ്ഞുപോയ നിലയിലാണെന്ന് ഉടമ പറഞ്ഞു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതിനാൽ ഞായറാഴ്ച വീട്ടിലാരുമുണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് കിണർ ഇടിഞ്ഞുപോയ നിലയിൽ കണ്ടത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീടും പ...
പെരുമ്പാവൂർ: ചേന്ദമംഗലം കൈത്തറിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി വളയൻചിറങ്ങര എസ്.എസ്.വി. കോളേജ് വിദ്യാർഥികളും. കോളേജിലെ സംരംഭകത്വ വികസന ക്ലബ്ബും സാമൂഹിക ഉത്തരവാദിത്വ വിഭാഗവും ചേർന്ന് ‘ചേക്കുട്ടിപ്പാവ’ നിർമിച്ചാണ് ഈ സദുദ്യമത്തിൽ പങ്കാളികളായത്. പ്രിൻസിപ്പൽ പി. പത്മ ഉദ്ഘാടനം ചെയ്തു. ഡോ. കെ.എൻ. ഗീത, എ. സുചിത്ര, ഡോ. കെ.എം. സുധാകരൻ എന്നിവർ നേതൃത്വം നൽകി. നൂറോള...