കൊച്ചി: ഇടുക്കി, ഇടമലയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ആരംഭിച്ചിട്ടുളള ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനും ആവശ്യാനുസരണം ഔഷധങ്ങള്‍ വിതരണം നടത്തുന്നതിനും ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി സജ്ജമാക്കിയിട്ടുളള ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുളള മെഡിക്കല്‍ ടീം ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും, ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് ഔഷധങ്ങള്‍ വിതരണം നടത്തുകയും ചെയ്യുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.അടിയന്തിര സാഹചര്യം ഉണ്ടാകുമ്പോള്‍ ഇനി പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ 9446343066, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ 9447378257, മെഡിക്കല്‍ ഓഫീസര്‍ 9446813737, 9495882826, 9446820304.
കാലടി: വനിത പോലീസ് ഉദ്യോഗസ്ഥക്ക് നേരെ അപമര്യാദയായി പെരുമാറിയ കേസിൽ പ്രതികൾ അറസ്റ്റിൽ. വനിത പോലീസ് ഉദ്യോഗസ്ഥയുടെ ജോലി തടസപ്പെടുത്തിയതിന് രണ്ട് പേരെ കാലടി പോലീസ് അറസ്റ്റ് ചെയ്തു.ചെങ്ങൽ സ്വദേശികളായ പാറപ്പുറത്ത് കുടി വീട്ടിൽ അഖിലേഷ്,പയ്യപ്പിളളി അഖിൽ എന്നിവരാണ് അറസ്റ്റിലായത്.അഖിലേഷിനെ റിമാന്റ് ചെയ്തു.ഞായറാഴ്ച്ച രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്.കാലടി ജംഗ്ഷനിൽ ഗത...
നെടുമ്പാശ്ശേരി: ദേശീയപാതയിലെ അങ്കമാലി , ആലുവ റോഡിൽ പറമ്പും കോട്ടായി ഭാഗത്തെയുടേൺ വീണ്ടും അപകട മേഖലയായി മാറുന്നു . ഇന്ന് രാവിലെ അത്താണിഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ യു ടേൺ തിരിഞ്ഞു വന്ന കാർ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു.ദേശീയ പാതയിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങൾ ചീറിപ്പായുന്ന ഭാഗമാണ് കോട്ടായി പ്രദേശം . ഇവിടെ ശാസ്ത്രീയമല്ലാതെ യുടേൺ നിർമ്മിച്ചതാണ് ...
കാലടി: പ്രളയാനന്തരം കാലടി പട്ടണത്തിലും പരിസര പ്രദേശങ്ങളിലും മാലിന്യ കുമ്പാരം കുന്നു കൂടുന്നു. ഇത് ഈ പരിസരത്ത് താമസിക്കുന്നവർക്കും കച്ചവടം നടത്തുന്നവർക്കും മാറാരോഗം ഉണ്ടാകുന്നതിന് കാരണമാകും എന്നാണ് വിലയിരുത്തൽ . കൂടാതെ ശബിരിമല ദർശന തീർത്ഥാടന കാലത്ത് കാലടിയിൽ എത്തുന്ന തീർത്ഥാടകർക്ക് ഏറേ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനും കാരണമാകും. കാലടി പഞ്ചായത്ത് ഓഫിസിനു പിറകി...
കാലടി: പ്രളയാന്തരം വെള്ളവും ചെളിയും മലിന്യങ്ങളും കുന്നുകൂടിയ കാലടിയിലും പരിസര പ്രദേശങ്ങളിലും മാറാരോഗങ്ങളും മറ്റും പടർന്ന് പിടിക്കാതിരിക്കുന്നതിന് ഒരു പറ്റം ഡോക്ടർമാർ ആതുര സേവനരംഗത്ത് നടത്തുന്ന പ്രവർത്തനങ്ങൾ പുതിയ മാതൃകയാവുകയാണ്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് ഡോക്ടർമാരുടെ ഈ കൂട്ടായ്മ ഏറെ ഗുണകരമാകുന്നത്. പ്രള...
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മലയാളി യാത്രക്കാരനിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 14 ലക്ഷം രൂപയുടെ യു.എസ് ഡോളർ കസ്റ്റംസ് അധികൃതർ പിടികൂടി. കഴിഞ്ഞ ആറ് മാസത്തിനിടിയിൽ മൂന്നാമത്തെ വലിയ കേസാണ് കസ്റ്റംസ് പിടികൂടുന്നത് ഇന്നലെ രാത്രി 12 മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും മലേഷ്യ കോലാലംപൂരിലേക്ക് പോയ എയർ ഏഷ്യ വിമാനത്തിൽ യാത്ര ചെയ്യാനെത്...
ആലുവ: ഡ്രൈവറെ ക്രൂരമായി മർദിച്ച് കാർ തട്ടിയെടുത്ത രണ്ടംഗസംഘത്തെ തിരിച്ചറിഞ്ഞിട്ടും പ്രതികളെ പിടികൂടുവാൻ കഴിയാതെ പോലീസ് കുഴയുന്നു കഴിഞ്ഞ ദിവസം വൈക്കത്ത് എത്തിയ പ്രതികൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത് പോലീസിന് തലവേദനയായിരിക്കുകയാണ്. ഇവർ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടെന്നാണ് പോലീസിന് രഹസ്യ വിവരം ലഭിച്ചിരിക്കുന്നത് . പ്രതികളെ തിരിച്ചറിഞ്...
കാലടി : അങ്കമാലി നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിൽ ഒന്നായ കാലടി മലയാറ്റൂർ റോഡിൽ കാലടി പൊലീസ് സ്റ്റേഷനു മുൻപിലെ ജംക്ഷനിലെ തകർന്നുകിടക്കുന്ന റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരാഹാരമാകുന്നു. ദിനംപ്രതി ടോറസ് ,ടിപ്പർ ലോറികൾ ഉൾപ്പടെ നിരവധി വാഹനങ്ങളും സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി കാൽനടയാത്രക്കാരും കുന്ന പോകുന്ന റോഡുകളിൽ നിലനിൽക്കുന്ന കുഴികളും മറ്റും കാരണമായി. ...
കാലടി: കാലടിയിൽ വൻ നിരോധിത പുകയില വേട്ട.നൂറുകിലോ നിരോധിത പുകയില എക്‌സൈസ് സംഘം പിടികൂടി. എക്‌സൈസിസ് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നത്തിയ പരിശോധനയിൽ കാലടി ജംഗ്ഷനിൽ നിന്നുമാണ് പുകയിലയും ആയി 3 ഇതരസംസ്ഥാന തൊഴിലാളികളിൽ പിടിയിലാകുന്നത്.അസം സ്വദേശികളായ റഫീക്ക് അലി നൂർജമാൽ. റഷീദ് എന്നിവരാണ് പിടിയിലായത്,ബാംഗ്ലൂരിൽ നിന്നുമാണ് ഇവർ പുകയില കൊണ്ടുവന്നത്.
അങ്കമാലി റെയിൽവേ സ...
നെടുമ്പാശേരി: എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നയാളെ പിടികൂടി. കോതമംഗലം പരീക്കണ്ണിയിൽ കള്ളൻ മമ്മദ് എന്ന് വിളിക്കുന്ന മുഹമ്മദ് ബാപ്പു (63)നെയാണ് നെടുമ്പാശേരി പൊലീസിന്റെപിടികൂടിയത്.ആരാധനാലയങ്ങളും നേർച്ച പെട്ടികളും കുത്തിതുറന്നു വിളക്കുകൾ, പണം തുടങ്ങിയ സാധനങ്ങൾ മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി.ചെങ്ങമനാട് പുറയാർ ശ...